ജനീവ: ആഗോള തലത്തിൽ വലിയ വിപത്തായി മാറിയ കൊറോണ വൈറസിനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ചൈനയിലെ വുഹാനിൽ നിന്നുള്ള ഭക്ഷ്യമാർക്കെറ്റിലെ മത്സ്യവിൽപ്പനക്കാരിക്കാണ് ആദ്യം രോഗം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഇതോടെ ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് രോഗം സ്ഥിരീകരിച്ചതെന്ന നിഗമനമാണ് തിരുത്തിയിരിക്കുന്നത്.
2019ലാണ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വൈറസ് ബാധയെത്തുടർന്ന് കോടിക്കണക്കിന് ആളുകളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വൈറസിന്റെ ഉത്ഭവത്തെ തേടിയുള്ള പഠനങ്ങളാണ് നിലവിൽ നടക്കുന്നത്. എന്നാൽ തെറ്റായ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കുന്ന അരിസോന യൂണിവേഴ്‌സിറ്റിയിലെ മൈക്കേൽ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരിക്കുന്നത്. മത്സ്യവിൽപ്പനക്കാരിയിൽ ഡിസംബർ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് മൈക്കേലിന്റെ പഠനം വ്യക്തമാക്കുണ്ട്. ഇക്കാര്യം തെളിയിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മത്സ്യവിൽപ്പനക്കാരിയിൽ നിന്ന് മാർക്കറ്റിനുള്ളിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് അക്കൗണ്ടന്റിന് കൊറോണ വൈറസ് ബാധിക്കുന്നത്. വൈറസിന്റെ ആരംഭ ഘട്ടത്തിൽ കണ്ടെത്തിയ രോഗബാധിതരിൽ പകുതിപ്പേരും മാർക്കറ്റിന്റെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതിനാൽ തന്നെ വുഹാനിൽ നിന്നല്ല കൊറോണ വൈറസിന്റെ ഉത്ഭവമെന്ന ചൈനീസ് വാദം അംഗീകരിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മൈക്കേലിന്റെ കണ്ടെത്തൽ വസ്തുതാപരമാണെന്നും വിദഗ്ധസംഘം പറയുന്നു.
“Esploratore. Appassionato di bacon. Social mediaholic. Introverso. Gamer. Studente esasperatamente umile.”