പുതുവര്‍ഷത്തില്‍ 7,000 സ്വദേശി എഞ്ചിനിയര്‍മാരെ നിയമിക്കുന്നതാണ് പദ്ധതി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് വിവിധ വകുപ്പുകളിലായി സഹകരിച്ച് വരികയാണെന്ന് കൗണ്‍സില്‍ വക്താവ് എഞ്ചിനിയര്‍ അബ്ദുനാസര്‍ അല്‍ അബ്ദുലത്തീഫ് പറഞ്ഞു.
ഇതിന്റെ മുന്നോടിയായി സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യോഗ്യരായ സ്വദേശി എഞ്ചിനിയര്‍മാരെ ലഭ്യമാക്കുന്നതിന് പുതിയ പോര്‍ട്ടല്‍ സംവിധാനവും ആരംഭിച്ചു. തൊഴില്‍ അന്വേഷകരായ പ്രൊഫഷനുകളുടെ ഡാറ്റകള്‍ ശേഖരിച്ച് കമ്പനികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
Also Browse: അതിര്‍ത്തികള്‍ തുറന്നു യുഎഇയില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാര്‍ സൗദിയിലേക്കും കുവൈറ്റിലേക്കും പറന്നു
എഞ്ചിനിയര്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചതോടെ തൊഴില്‍ വിപണിയിലും പ്രതിഫലനം ഉണ്ടായിട്ടുണ്ട്. പുതുതായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ എഞ്ചിനിയര്‍മാരില്‍ സ്വദേശികളുടെ അനുപാതം വര്‍ധിക്കുകയും വിദേശികളുടെ അനുപാതത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഗെയില്‍ പദ്ധതി നിറയുന്നത് കേരളത്തിന്‍റെ നിശ്ചയദാർഡ്യം