ഹൈലൈറ്റ്:
- അലബാമ സംസ്ഥാനത്തെ ഡാഫ്‌നെയില്‍ വെച്ചാണ് സ്ത്രീ വാഹനമോടിക്കുന്ന ചിത്രം പകര്‍ത്തിയത്
- ജോസ്ലിന്‍ ജോര്‍ദന്‍ എന്ന സ്ത്രീയാണ് ആദ്യമായി ഈ ചിത്രം ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്
- കാറില്‍ ഒരു തേനീച്ചക്കൂടും കാറിനകത്തും വശങ്ങളിലെ ഗ്ലാസുകളിലും നിറയെ തേനീച്ചകളെ കാണാം
Also Examine: 800 വർഷത്തിനുശേഷം പൊട്ടിത്തെറിച്ച അഗ്നിപർവതം സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു
അമേരിക്കന്‍ സ്വദേശിയായ സ്ത്രീ കാറിന്റെ പിന്‍വശത്തെ സീറ്റില്‍ തേനീച്ചക്കൂടുമായി ടൊയോട്ട പ്രിയസ് കാറോടിച്ച് പോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. കാറിന്റെ വിന്റോകളില്‍ നിറയെ തേനീച്ചകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നതായി കാണാം.
അലബാമ സംസ്ഥാനത്തെ ഡാഫ്‌നെയില്‍ വെച്ചാണ് സ്ത്രീ വാഹനമോടിക്കുന്ന ചിത്രം പകര്‍ത്തിയത്. ജോസ്ലിന്‍ ജോര്‍ദന്‍ എന്ന സ്ത്രീയാണ് ആദ്യമായി ഈ ചിത്രം ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്. കാറിന്റെ പിന്‍വശത്തെ സീറ്റില്‍ മരം കൊണ്ട് നിര്‍മ്മിച്ച ഒരു തേനീച്ചക്കൂടും കാറിനകത്തും വശങ്ങളിലെ ഗ്ലാസുകളിലും നിറയെ തേനീച്ചകളെ കാണാം.
Also Read: ‘എനിക്ക് അവസരം തരൂ’ ഓട്ടിസം ബാധിച്ച യുവാവിന്റെ കത്തിന് മറുപടിയുമായി അഞ്ഞൂറോളം കമ്പനികള്‍
എന്നാല്‍, തേനീച്ചകള്‍ കാറിലുണ്ടെന്ന ഒരു ഭാവവും സ്ത്രീയുടെ മുഖത്ത് കാണാനാകില്ല. അവയില്‍ നിന്ന് പ്രത്യേക ശല്യമൊന്നും ഇല്ലെന്ന് മനസിലാകും. തേനീച്ചകളുടെ ഒപ്പം യാത്ര ചെയ്യുമ്പോഴും ഫോണില്‍ സംസാരിച്ചു കൊണ്ടാണ് സ്ത്രീ വാഹനമോടിച്ചിരുന്നത്.
തെരഞ്ഞെടുപ്പായാലും ഫിറ്റ്നെസ് വിട്ടൊരു കളിയില്ല…. സമൂഹമാധ്യമങ്ങളില്‍ താരമായൊരു സ്ഥാനാര്‍ത്ഥി